കുവൈത്ത് സിറ്റി: പരിസ്ഥിതിക്കും ആളുകളുടെ സമാധാന ജീവിതത്തിനും ഭംഗമുണ്ടാക്കുന്ന തരത്തിൽ റോഡിൽ വാഹനാഭ്യാസം നടത്തുന്നവർക്കെതിരെ 500 ദീനാർ പിഴ ഏർപ്പെടുത്തുന്നത് പ്രാബല്യത്തിൽ.
ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരിസ്ഥിതി നിയമത്തിെൻറ 33ാം ആർട്ടിക്കിൾ പ്രകാരമാണിതെന്ന് അധികൃതർ വിശദീകരിച്ചു. ഈ രീതിയിൽ വാഹനമോടിക്കുന്നത് ടയറുകൾ ഉരസി അന്തരീക്ഷം മലിനമാകാനും സ്പെയർ പാർട്സുകൾ റോഡിൽ വീഴാനും കാരണമാകുന്നു. കൂടാതെ, സുരക്ഷാപ്രശ്നങ്ങളുമുണ്ട്. പൊതുസുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഇബ്റാഹീം അൽ തർറാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രികാലങ്ങളിലും മറ്റും റോഡുകളിൽ വാഹനങ്ങൾ വട്ടംകറക്കി അഭ്യാസപ്രകടനം നടത്തുന്നത് സ്വദേശി ചെറുപ്പക്കാർക്കിടയിൽ കൂടിവരുന്ന സാഹചര്യത്തിലാണ് നിയമം കർശനമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.