കുവൈത്ത് സിറ്റി: സന്ദർശനത്തിനായി കുവൈത്തിലെത്തിയ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ ജാബിർ സ്റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കുവൈത്ത് സ്പോർട്സ് യുവജനകാര്യ മന്ത്രി ഖാലിദ് അൽ റൗദാൻ അദ്ദേഹത്തെ അനുഗമിച്ചു. കുവൈത്തിനെതിരെ ഏർപ്പെടുത്തിയിരുന്ന കായികവിലക്ക് പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പുമായി കഴിഞ്ഞ ദിവസമാണ് ഫിഫ പ്രസിഡൻറ് കുവൈത്തിലെത്തിയത്. 2022ലെ ഖത്തർ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിന് ലഭിച്ചേക്കും എന്ന റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ ഫിഫ പ്രസിഡൻറ് കുവൈത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം സന്ദർശിച്ചതിന് ഏറെ പ്രാധാന്യമുണ്ട്. ജാബിർ സ്റ്റേഡിയത്തിന് പുറമെ ലോകകപ്പിനായി കുവൈത്ത് പുതിയ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കാനും പദ്ധതിയുണ്ട്. ഇതിനായി തുർക്കി സർക്കാറുമായി കരാറിലെത്തിക്കഴിഞ്ഞു. രണ്ടു വർഷത്തിനകം നിർമാണം പൂർത്തിയാവും. ലോകകപ്പിന് ആതിഥ്യമരുളാൻ കുവൈത്തിന് അവസരം ലഭിച്ചേക്കും എന്നുതന്നെയാണ് പുറത്തുവരുന്ന സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.