ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ​സ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ൾ

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ​സ് പ​രി​ശീ​ല​നം

കു​വൈ​ത്ത് സി​റ്റി: സ്ത്രീ​ക​ളെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കാ​നും സാ​മൂ​ഹി​ക പ​ങ്ക് വ​ർ​ധി​പ്പി​ക്കാ​നും ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നും ​വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് കു​വൈ​ത്ത് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ​സ്.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ് സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ര​ണ്ടാ​മ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഫെ​ഡ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ശൈ​ഖ ഫാ​ദി​യ സാ​ദ് അ​ൽ അ​ബ്ദു​ല്ല അ​സ്സ​ബാ​ഹാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സു​സ്ഥി​ര മ​നു​ഷ്യ​വി​ക​സ​ന​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ട​ന്ന പ​രി​പാ​ടി ഇ​തു​സം​ബ​ന്ധി​ച്ച സ​മ​ഗ്ര​മാ​യ ധാ​ര​ണ അ​വ​ത​രി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണെ​ന്നും ഫാ​ദി​യ അ​സ്സ​ബാ​ഹ് കൂ​ട്ടി​ച്ചേ​ർ​ത്തു. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വും വൈ​ദ​ഗ്ധ്യ​വും പ​രി​പാ​ടി​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും അ​ന്ത​ർ​ദേ​ശീ​യ ഉ​ട​മ്പ​ടി​ക​ളു​ടെ​യും ആ​ശ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ൽ സി​വി​ൽ സൊ​സൈ​റ്റി സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കി​ന്റെ പ്രാ​ധാ​ന്യം വ​ലു​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 

Tags:    
News Summary - Federation of Women's Associations training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.