കെ.എം.ആർ.എം അബ്ബാസിയ ഏരിയ സംഘടിപ്പിച്ച തോമാശ്ലീഹ ദുക്രാന തിരുനാൾ
ആഘോഷ ഘോഷയാത്ര
കുവൈത്ത് സിറ്റി: കെ.എം.ആർ.എം അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ വിശുദ്ധ തോമാശ്ലീഹയുടെ ദുക്രാനാ തിരുനാൾ ആഘോഷിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ അബ്ബാസിയ ഏരിയയിലെ തോമസ് നാമധാരികളെ ആദരിച്ചു.
കെ.എം.ആർ.എം ആത്മീയ പിതാവ് റവ. ഡോ. തോമസ് കഞ്ഞിരമുകളിൽ തിരുനാൾ കുർബാന അർപ്പിച്ചു.
കെ.എം.ആർ.എം സ്പിരിച്വൽ ഡയറക്ടർ ഫാ. തോമസ്സ് കാഞ്ഞിരമുകളിൽ, ഫാ. ലിജു തോമസ് എന്നിവരെ പ്രസിഡന്റ് ഷാജി വർഗീസ് ആദരിച്ചു. ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ ആശംസ അറിയിച്ചു.
അബ്ബാസിയ ഏരിയ സെക്രട്ടറി സിൽവി തോമസ് നന്ദി പറഞ്ഞു. നേർച്ച പായസവും വിതരണം ചെയ്തു.
സിൽവി തോമസ്, ബിനോയ് എബ്രഹാം, എബി എബ്രഹാം റാണ വർഗീസ്, ജേക്കബ് മാത്യു, അൽഫ്രഡ് ചാണ്ടി, യൂഹാനോൻ തോമസ് കമ്മിറ്റി അംഗങ്ങൾ, സെക്ടർ കോഓഡിനേറ്റർസ്, പ്രയർ കോഓഡിനേറ്റേർസ്, കെ കെ ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.