കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജിയനൽ ഡയറക്ടർ അയ്യൂബ് കച്ചേരിയുടെ പിതാവ് പി. അബ്ദുൽ കാദർ (79) നിര്യാതനായി. ദീർഘകാല കുവൈത്ത് പ്രവാസിയായിരുന്നു. പരേതരായ പള്ളിക്കണ്ടി അബുവിന്റെയും കേളോത്ത് കുഞ്ഞാമിനയുടേയും മകനാണ്. ഭാര്യ: കച്ചേരി വളപ്പിൽ ആയിഷ. മറ്റുമക്കൾ: സാലിഹ, ഷഹബാസ്, സഹീല. മരുമക്കൾ: പി.എം.എ. സലാം (ഡൽഹി), സബ്രീന (അൾജീരിയ), റസീന (ചെലവൂർ), സിദ്ദീഖ് (വണ്ടൂർ). സഹോദരങ്ങൾ: ഇബ്രാഹിം, നഫീസ, ആസ്യ, പരേതനായ ഹംസ.മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കോഴിക്കോട് കണ്ണാടിക്കൽ മസ്ജിദ് അൽ ദയ്ഫിൽ. തുടർന്ന് കണ്ണാടിക്കൽ പറമ്പിൽ കടവ് ഖബർസ്ഥാനിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.