കുവൈത്ത് സിറ്റി: രാജ്യനിവാസികളായ വിദ്യാർഥികളിൽ ഫാസ്റ്റ്ഫുഡ് ഭ്രമം അധികരിച്ചുവരുന്നതായി റിപ്പോർട്ട്. 53.8 ശതമാനം സർവകലാശാല വിദ്യാർഥികളും വീട്ടിലുണ്ടാക്കിയ ഭക്ഷണം അവഗണിച്ച് ആഴ്ചയിൽ നാലോ അതിലധികമോ തവണ ഇത്തരം ഭക്ഷണം കഴിക്കുന്നു. ഇത്തരം ഭക്ഷണങ്ങളുടെ രുചി ആളുകളെ അടിമപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഫാസ്റ്റ്ഫുഡ് സംസ്കാരം ജീവിതശൈലീ രോഗങ്ങൾക്ക് വലിയ തോതിൽ കാരണമാകുന്നതായും ഇക്കാര്യത്തെ കുറിച്ച് ബോധം ഉണ്ടായിരിക്കെ തന്നെയാണ് വിദ്യാർഥികൾ ഇവ ഭക്ഷിക്കുന്നത്. 18നും 30നും ഇടയിൽ പ്രായമുള്ള സർവകലാശാല വിദ്യാർഥികളെ സാമ്പിൾ ആക്കി ഒരു സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. 43.5 ശതമാനം അമിത ശരീരഭാരം ഉള്ളവരാണ്. ബർഗർ, ഫ്രഞ്ച് ഫ്രൈ എന്നിവയാണ് അധികം വിദ്യാർഥികളും ഇഷ്ടപ്പെടുന്നത്. മുതിർന്നവരും ഫാസ്റ്റ്ഫുഡ് ജീവിതത്തിെൻറ ഭാഗമായെന്നത് യാഥാർഥ്യമാണ്. ജോലിത്തിരക്കിനിടയിൽ എളുപ്പം പരിഗണിച്ച് വിദേശികളടക്കമുള്ളവർ ഫാസ്റ്റ്ഫുഡ് ശീലമാക്കിയിട്ടുണ്ട്. ഇതുമൂലമുള്ള ശാരീരിക പ്രശ്നങ്ങളെ മറികടക്കാൻ വേണ്ടത്ര വ്യായാമം ചെയ്യുന്നവരും കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.