കുവൈത്ത് സിറ്റി: ആശയ പാപ്പരത്തമാണ് ഫാഷിസത്തിെൻറ ഏക കൈമുതലെന്ന് ക്വിൽ ഫൗണ്ടേഷൻ ചെയർമാനും സ്റ്റുഡൻറ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) മുൻ അഖിലേന്ത്യാ പ്രസിഡൻറുമായ കെ.കെ. സുഹൈൽ അഭിപ്രായപ്പെട്ടു. റൗദ ജംഇയ്യത്തുൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ കേരള ഇസ്ലാമിക ഗ്രൂപ് (കെ.ഐ.ജി) വെസ്റ്റ് മേഖല സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ‘സമകാലിക ഇന്ത്യ: പ്രതിസന്ധിയും പ്രത്യാശയും’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം മുസ്ലിംകളെ മാത്രമല്ല, രാഷ്ട്രീയ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്യുകയാണ്.
വെറുപ്പിെൻറ രാഷ്ട്രീയമാണ് അവർ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് രാജ്യത്തുടനീളം മതസ്പർധ വളർത്താൻ സംഘ്പരിവാർ ആസൂത്രിത ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സുഹൈൽ പറഞ്ഞു.കെ.ഐ.ജി ആക്ടിങ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മേഖല പ്രസിഡൻറ് ഫിറോസ് ഹമീദ് അധ്യക്ഷത വഹിച്ചു. കെ.വി. മുഹമ്മദ് ഫൈസൽ സ്വാഗതവും ജനറൽ സെക്രട്ടറി എൻ.പി. അബ്ദുറസാഖ് നന്ദിയും പറഞ്ഞു. ഖലീൽ അടൂർ, ഹാരിസ് ഐദീദ്, റാഫി, ഷെബീർ മണ്ടോളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.