ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ

ക്യാ​മ്പി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്

ഫർവാനിയ ആശുപത്രി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് നടത്തി

കുവൈത്ത് സിറ്റി: ഫർവാനിയ ആശുപത്രി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ആയ നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് സൗജന്യ വൈദ്യപരിശോധന നടത്തി.

ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫർവാനിയ ആശുപത്രിയിലെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷനിലെയും ദാർ അൽ സഹ പോളിക്ലിനിക്കിലെയും ഡോക്‌ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി.

പൊതുസമ്മേളനത്തിൽ പ്രസിഡന്റ്‌ സിറിൽ ബി. മാത്യു അധ്യക്ഷത വഹിച്ചു.

മാധ്യമപ്രവർത്തകൻ നിക്സൺ ജോർജ് ഉദ്ഘാടനം ചെയ്തു. ഫർവാനിയ ആശുപത്രി നഴ്സിങ് മാനേജ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പുഷ്പ സൂസൻ ജോർജ്, ഫർവാനിയ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. നൈല സമി ഫാറൂഖി, ഡോ. ഷൈജി കുമാരൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രതിനിധി ഡോ. സുബു തോമസ്, ദാർ അൽ സഹ പോളിക്ലിനിക്കിലെ ഡോ. തോമസ് ഐസക് എന്നിവർ സംസാരിച്ചു. നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് വൈസ് പ്രസിഡന്റ്‌ സുമി ജോൺ സ്വാഗതവും ട്രഷറർ പ്രഭ രവീന്ദ്രൻ നന്ദിയും പറഞ്ഞു. ടീന സൂസൻ അവതാരകയായി. സെക്രട്ടറി സുദേഷ് സുധാകർ, ജോയന്റ് സെക്രട്ടറി ഷിറിൻ വർഗീസ്, മാധ്യമ വിഭാഗം കോഓഡിനേറ്റർ ഷീജ തോമസ്, കലാ കായിക വിഭാഗം സെക്രട്ടറി ട്രീസ എബ്രഹാം എന്നിവരും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

എക്സിക്യൂട്ടിവ് കമ്മിറ്റിയെ കൂടാതെ മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്റർമാരായി സൗമ്യ എബ്രഹാം, സിജുമോൻ തോമസ്, ബിന്ദു തങ്കച്ചൻ, ശ്രീ രേഖ സജേഷ്, നിബു പാപ്പച്ചൻ, നിതീഷ് നാരായണൻ, അബ്ദുൽ സത്താർ എന്നിവരും പ്രവർത്തിച്ചു.

Tags:    
News Summary - Farwania Hospital conducted Indian Nurses Association Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.