കുവൈത്ത് സിറ്റി: ഫർവാനിയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഗതാഗത പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ പിടികൂടി. ഗവർണർ ശൈഖ് ഫൈസൽ അൽ ഹമൂദ് അൽ മാലിക് അസ്സബാഹിെൻറ നിർദേശ പ്രകാരമാണ് പ്രദേശത്തിെൻറ വിവിധ ഭാഗങ്ങളിൽ ഗതാഗത പരിശോധന അരങ്ങേറിയത്.
ചെറിയ വാഹനങ്ങൾക്ക് മാത്രം അനുവദിക്കപ്പെട്ട റോഡുകളിൽ സഞ്ചരിച്ച ബസുകളും കണ്ടെയ്നർ ലോറികളും കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ സ്കൂൾ മൈതാനങ്ങളിലും സ്കൂൾ മുറ്റങ്ങളിലും അലക്ഷ്യമായി നിർത്തിയിട്ട വാഹനങ്ങൾ കണ്ടുകെട്ടി. യാത്രനീക്കം തടസ്സപ്പെടുത്തിയ 80 വാഹന ഉടമകൾക്കെതിരെ കേസ് ചുമത്തി.
വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന സൂചനയാണ് അധികൃതർ നൽകിയത്. പൊതുപാർക്കിങ് സ്ഥലങ്ങളിൽ ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ നിർത്തിയിടുന്നത് തടയണമെന്ന് ഫർവാനിയ ഗവർണർ ശൈഖ് ഫൈസൽ അൽ ഹമൂദ് അസ്സബാഹ് കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കമ്പനികളുടെ ട്രക്കുകൾ, ബസുകൾ, കോൺക്രീറ്റ് മിക്സിങ് വാഹനങ്ങൾ, ടാങ്കറുകൾ തുടങ്ങിയ വലിയ വാഹങ്ങൾ ജംഇയ്യയുടെയും സ്കൂളുകളുടെയും മറ്റും പാർക്കിങ് സ്ഥലങ്ങൾ അപഹരിക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലായിരുന്നു നിർദേശം. ഇതിെൻറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ വാഹനവേട്ടക്കിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.