കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് എക്സിക്യൂട്ടിവ് അംഗം ജസീൻ ജബ്ബാറിന് എം.ഇ.എസ് കുവൈത്ത് കമ്മിറ്റി യാത്രയയപ്പ് നല്കി. സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു ജസീൻ ജബ്ബാർ. അദ്ദേഹത്തിന്റെ ശൈലിയും എളിമയും അനുകരണീയമാണെന്നും എം.ഇ.എസ് കുവൈത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി പറഞ്ഞു. എം.ഇ.എസ് കുവൈത്ത് എൻജിനീയറിങ് കോളജ് അലുംനി സ്ഥാപക പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. എം.ഇ.എസ് കുവൈത്ത് എക്സിക്യൂട്ടിവ് മെംബർമാരായ സിദ്ദീഖ് വലിയകത്ത്, അബ്ദുറഹിമാൻ കുട്ടി, ഖലീൽ അടൂർ, പി.ടി. അശ്റഫ്, അൻവർ മൻസൂർ എന്നിവർ ആശംസകള്‍ നേര്‍ന്നു. എം.ഇ.എസിന്റെ ഉപഹാരം പ്രസിഡന്റ് മുഹമ്മദ് റാഫി ജസീന് കൈമാറി. എം.ഇ.എസ് കുവൈത്ത് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് ജസീൻ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പരിപാടിയിൽ ജനറല്‍ സെക്രട്ടറി അഷറഫ് ആയൂർ സ്വാഗതവും അൻവർ നന്ദിയും പറഞ്ഞു. സഹീർ, റയീസ് സലേഹ്, മുജീബ്, അബ്ദുൽ ഗഫൂർ, റമീസ് സലേഹ് അർഷാദ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.