പ്രവാസ ജീവിതം വിരാമം കുറിച്ച് സ്വദേശത്തേക്ക്​ പോവുന്ന അഹമ്മദ് കയ്യാലയിൽ, അമ്മദ് പൊറ്റോത്തുങ്ങൽ എന്നിവർക്ക് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ

അഹമ്മദ് കയ്യാലയിൽ, അമ്മദ് പൊറ്റോത്തുങ്ങൽ എന്നിവർക്ക് യാത്രയയപ്പ്​

കുവൈത്ത്​ സിറ്റി: പ്രവാസ ജീവിതം വിരാമം കുറിച്ച് സ്വദേശത്തേക്ക്​ പോവുന്ന കുവൈത്ത്​ കെ.എം.സി.സി പ്രവർത്തകരായ ഉമ്മത്തൂരിലെ അഹമ്മദ് കയ്യാലയിൽ, കുയിതേരിയിലെ അമ്മദ് പൊറ്റോത്തുങ്ങൽ എന്നിവർക്ക് നാദാപുരം മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി.കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്‌ അലി ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ അബ്​ദുല്ല മാവിലായി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ എം.ആർ. നാസർ, സംസ്ഥാന വൈസ് പ്രസിഡൻറ്​ സുബൈർ പാറക്കടവ്, റഷീദ് പയന്തോങ്ങ്​ എന്നിവർ സംസാരിച്ചു.മണ്ഡലം കമ്മിറ്റിയുടെ മൊമ​േൻറാ സുബൈർ പാറക്കടവ് അഹ്‌മദ്‌ കയ്യാലക്കും എം.ആർ. നാസർ അമ്മദ് പൊറ്റോത്തുങ്കലിനും കൈമാറി.

ഡോ. മുഹമ്മദ്‌ അലി, സി.വി. കുഞ്ഞബ്‌ദുല്ല എന്നിർ ഷാളണിയിച്ച്​ ആദരിച്ചു.മണ്ഡലം സെക്രട്ടറി അൻവർ എരോത്ത്‌, ചേലക്കാട് ചെറിയ കോയ തങ്ങൾ, ഷംസു നരിപ്പറ്റ, കെ.ടി.കെ. ബഷീർ എന്നിവർ സംബന്ധിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി യൂനുസ് കല്ലാച്ചി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻറ്​ സാജിദ് കുയിതേരി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.