തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ യാത്രയയപ്പ് ചടങ്ങിൽ അംഗങ്ങൾ
ചന്ദ്രശേഖരനും ആയിഷ ബീവിക്കും യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ചന്ദ്രശേഖരനും ആയിഷ ബീവിക്കും തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ (ടെക്സാസ്) കുവൈത്ത് യാത്രയയപ്പ് നൽകി. ടെക്സാസ് സാൽമിയ യൂനിറ്റ് അംഗങ്ങളായിരുന്നു ഇരുവരും.
ആയിഷാ ബീവിക്ക് ജനറൽ സെക്രട്ടറി ജോർജും ചന്ദ്രശേഖരന് അഡ്വൈസറി ബോർഡ്അംഗം ജയകുമാറും ടെക്സാസിന്റെ മെമന്റോ കൈമാറി.
ജനറൽ സെക്രട്ടറി ജോർജ്, ജയകുമാർ, അനിൽരാജ്, സുമേഷ് സുധാകരൻ, ജോണികുമാർ, ലിൻസി, രതീഷ് തുടങ്ങിയ നിരവധിപേർ ആശംസ അറിയിച്ച് സംസാരിച്ചു. സാൽമിയ യൂനിറ്റ് കൺവീനർ ബിജുപാലോട്ട് സ്വാഗതവും ജോയിന്റ് കൺവീനർ ദിവ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.