അനീഷ് കാരാട്ടിനും കുടുംബത്തിനും മലപ്പുറം ജില്ല അസോസിയേഷൻ ഉപഹാരം കൈമാറുന്നു
അനീഷ് കാരാട്ടിനും കുടുംബത്തിനും യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മലപ്പുറം ജില്ല അസോസിയേഷൻ ഓഫ് കുവൈത്ത് സെക്രട്ടറി അനീഷ് കാരാട്ടിനും വനിതാ വിങ് ജോയന്റ് ട്രഷറർ ഭവ്യാ അനീഷിനും നിഹാരിക അനീഷിനും സംഘടന യാത്രയയപ്പു നൽകി. ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
അനീഷ് കാരാട്ടിന് അഡ്വ. മുഹമ്മദ് ബഷീർ മൊമെന്റോ നൽകി ആദരിച്ചു. സംഘടന നേതാക്കളും അംഗങ്ങളും ആശംസകൾ നേർന്നു. മറുപടി പ്രസംഗത്തിൽ അനീഷും കുടുംബവും സംഘടനയോടുള്ള കടപ്പാടും സൗഹൃദങ്ങളെ വേർപിരിയുന്ന സങ്കടവും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.