എ​ൻ.​എം.​ ജെ​യിം​സി​ന് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

എ​ൻ.​എം.​ജെ​യിം​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽകി

കു​വൈ​ത്ത് സി​റ്റി: സെ​ന്റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​ത്ത് ഇ​ട​വ​ക വി​കാ​രി എ​ൻ.​എം.​ജെ​യിം​സി​നും കു​ടും​ബ​ത്തി​നും ഇ​ട​വ​ക യാ​ത്ര​യ​യ​പ്പ് ന​ൽകി. ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് കു​രു​വി​ള ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്റ് കു​രു​വി​ള ചെ​റി​യാ​ൻ, ട്ര​സ്റ്റി ബി​ജു ശാ​മു​വേ​ൽ, അ​ക്കൗ​ണ്ട​ന്റ് ജോ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ ഇ​ട​വ​ക​ക്കു​വേ​ണ്ടി ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. റെ​ക്സി ചെ​റി​യാ​ൻ, ജേ​ക്ക​ബ് വ​ർ​ഗീ​സ്, സൂ​സ​ൻ റോ​യ്, സി​ജു​മോ​ൻ എ​ബ്ര​ഹാം, നെ​വി​ൽ ജോ​ർ​ജ് ചെ​റി​യാ​ൻ, ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ, സ​ജു വാ​ഴ​യി​ൽ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

എ​ൻ.​എം.​ജെ​യിം​സും ഭാ​ര്യ ഷാ​ലി ജെ​യിം​സും കു​വൈ​ത്ത് ഇ​ട​വ​ക ന​ൽ​കി​യ സ്നേ​ഹ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. ഇ​ട​വ​ക ക്വ​യ​റി​ന്റെ ഗാ​ന​ശു​ശ്രൂ​ഷ​യും ന​ട​ന്നു. പ്ര​ഫ. വി.​വി .കു​ര്യ​ൻ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി റെ​ജു ഡാ​നി​യേ​ൽ ജോ​ൺ സ്വാ​ഗ​ത​വും ജോ.​സെ​ക്ര​ട്ട​റി എ​ബി​ൻ .ടി. ​മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. എ​ൻ.​എം. ജെ​യിം​സ് മൂ​ന്നു വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ താ​മ​സി​ച്ച് ഇ​ട​വ​ക വി​കാ​രി​യാ​യി ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ൾ ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ.​ഇ.​സി.​എ​ഫി​ന്റെ വൈ​സ് പ്ര​സി​ഡ​ന്റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - farewell for N M James

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.