സാജു സ്റ്റീഫന്‍ ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ക്ലബ് വിദ്യാഭ്യാസ ഉപാധ്യക്ഷൻ സാജു സ്റ്റീഫന്‍ ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് യാത്രയയപ്പ് നൽകി. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും ക്ലബ് അംഗങ്ങളും ആശംസകൾ നേർന്നു സംസാരിച്ചു. പ്രമുഖ് ബോസ്, ഷീബ പ്രമുഖ്, ബിജോ പി.ബാബു, ജോൺ മാത്യു പാറപ്പുറത്ത്, ജോമി ജോൺ സ്റ്റീഫൻ, ശ്രീജ പ്രബിഷ്, സി.എച്ച്. ഷബീർ, അജോയ് ജേക്കബ് ജോർജ് എന്നിവർ ആശംസകൾ നേർന്നു. യാത്രയയപ്പിന് മറുപടി പ്രസംഗത്തിൽ സാജു സ്റ്റീഫൻ ഭാരവാഹികളോടും അംഗങ്ങളോടും നന്ദി അറിയിച്ചു. ക്ലബിന്റെ ഉപഹാരം ഭാരവാഹികൾ കൈമാറി. 2021ൽ ക്ലബിൽ അംഗമായ സാജു സ്റ്റീഫൻ തുടർ വർഷങ്ങളിൽ സെക്രട്ടറി, അംഗത്വ വിഭാഗം ഉപാധ്യക്ഷൻ, വിദ്യാഭ്യാസ വിഭാഗം ഉപാധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.