കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.വി. ഉമ്മർ, കെ.സി. ബഷീർ എന്നിവർക്ക് കെ.ഐ.ജി ഫഹാഹീൽ സിറ്റി യൂനിറ്റ് യാത്രയയപ്പ് നൽകി. 34 വർഷമായി കുവൈത്തിലുള്ള ഉമ്മർ ‘ഗൾഫ് മാധ്യമ’ത്തിന്റെ തുടക്കകാലം മുതൽ ഫഹാഹീൽ, മംഗഫ് മേഖലയിലെ ഏജന്റായി പ്രവർത്തിച്ചിരുന്നു. പത്തു വർഷമായി കുവൈത്തിലുള്ള ബഷീർ ഗൾഫ് സ്പീക്കിലെ ജോലി അവസാനിപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ഫഹാഹീൽ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് പരിപാടിയിൽ യൂനിറ്റ് പ്രസിഡന്റ് ടി. ഫൈസൽ അധ്യക്ഷത വഹിച്ചു. സാദിഖ് ഉമ്മാട്ടിൽ ഖിറാഅത്ത് നടത്തി. കെ.ഐ.ജി ഫഹാഹീൽ ഏരിയ പ്രസിഡന്റ് അബ്ദുൽ ജലീൽ, എസ്.എ.പി. ഷറഫുദ്ദീൻ, സി.കെ. അഹ്മദ്, അബ്ദുസ്സത്താർ, അബ്ദുഷുക്കൂർ, അൻവർ ഷാജി എന്നിവർ ആശംസകൾ നേർന്നു. ഉമ്മറും ബഷീറും മറുപടി പ്രസംഗത്തിൽ യാത്രയയപ്പിന് നന്ദി അറിയിച്ചു. യൂനിറ്റ് സെക്രട്ടറി മുക്താർ കുനിയിൽ നന്ദി പറഞ്ഞു. യോഗത്തിൽ സംഘടനയുടെ ഉപഹാരം ഇരുവർക്കും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.