കുവൈത്ത് സിറ്റി: രാജ്യത്ത് ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കുന്നതിെൻറയും തൊഴിൽ വിപണി ക്രമീകരിക്കുന്നതിെൻറയും ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ ഭാഗമായി ഫാമിലി വിസിറ്റ് വിസയിലും നിയന്ത്രണങ്ങളുണ്ടാകാൻ സാധ്യത. ഫാമിലി വിസിറ്റ് വിസ ജീവിത പങ്കാളിക്കും മക്കൾക്കും മാത്രമാക്കി ചുരുക്കുന്നതാണ് ആലോചനയിലുള്ളത്. ഒരു മാസം കഴിഞ്ഞാൽ ഒരു കാരണവശാലും പുതുക്കാൻ അനുവദിക്കില്ലെന്ന നിർദേശവുമുണ്ട്.
ആഭ്യന്തര മന്ത്രാലയം, സാമൂഹിക കാര്യ- തൊഴിൽ മന്ത്രാലയം, വ്യാപാര മന്ത്രാലയം എന്നിവ ചേർന്നാണ് ഇൗ തീരുമാനമെടുക്കുക. ജനസംഖ്യാ സന്തുലിതത്വത്തിെൻറ ഭാഗമായി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കാവുന്ന സുപ്രധാന നിർദേശങ്ങളിൽ ഫാമിലി വിസിറ്റ് വിസ നിയന്ത്രണവുമുണ്ടാകുമെന്നാണ് സൂചനയെന്ന് അറബ് ദിനപ്പത്രം റിേപ്പാർട്ട് ചെയ്തു.
നിലവിൽ ഫാമിലി വിസിറ്റ് വിസയിൽ മാതാപിതാക്കൾ അടക്കം അടുത്ത ബന്ധുക്കളെ കൊണ്ടുവരാനും വിസ നീട്ടാനുമുള്ള അവസരങ്ങളുണ്ട്. ഇത് പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഇതോടൊപ്പം വിദേശരാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് നിരക്ക് വർധിപ്പിക്കുന്നതും കുവൈത്തിലേക്ക് വരും മുമ്പ് ആരോഗ്യ പരിശോധനകൾ നിർബന്ധമാക്കാനും ആലോചിക്കുന്നുണ്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷെൻറ കണക്കുകൾ പ്രകാരം 32,05,385 പ്രവാസികളാണ് കുവൈത്തിലുള്ളത്. മൊത്തം ജനസംഖ്യയുടെ 69.73 ശതമാനം പ്രവാസികളാണ്. സ്വദേശികൾ 13,91,297 ആണുള്ളത്. ജനസംഖ്യയുടെ 30.27 ശതമാനമാണ് സ്വദേശികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.