കുവൈത്ത് സിറ്റി: കുടുംബത്തെ ആശ്രിത വിസയിൽ കുവൈത്തിൽ കൊണ്ടുവരാനുള്ള ശമ്പളപരിധി ഉ യർത്തിയത് രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കും. വിദേശി കു ടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് ഇപ്പോൾതന്നെ രാജ്യത്ത് റിയൽ എസ്റ്റേറ്റ് മേഖലയെ തളർത ്തുന്നു. സ്വദേശിവത്കരണവും ജീവിതചെലവ് വർധിച്ചതും കാരണം വിദേശി കുടുംബങ്ങൾ കുറഞ്ഞതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. ജീവിതചെലവ് വർധിച്ചതിനാൽ വിദേശികൾ കുടുംബങ്ങളെ നാട്ടിലേക്ക് പറഞ്ഞുവിട്ടതാണ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇതോടൊപ്പം ശമ്പളപരിധി ഉയർത്തിയ വകയിലും നിരവധി കുടുംബങ്ങൾ നാടണയുന്നതോടെ കൂടുതൽ ഫ്ലാറ്റുകൾ ഒഴിഞ്ഞുകിടക്കും. നിലവിൽ ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്. താമസക്കാരെ കിട്ടാത്തതിനാൽ സാൽമിയ, ഹവല്ലി പോലുള്ള സ്ഥലങ്ങളിൽ അധികൃതർ ഫ്ലാറ്റുവാടക കുറച്ചിട്ടുണ്ട്.
വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ മിക്ക കെട്ടിടങ്ങളുടെയും മുന്നിലുണ്ട്. ഇതിനിടയിലും പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. വരും മാസങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ സമ്മർദത്തിലേക്ക് നീങ്ങുമെന്നും ഇനിയും അപ്പാർട്മെൻറുകൾ ഒഴിയുന്നത് വാടക കുറക്കാൻ ഉടമകളെ നിർബന്ധിതമാക്കുമെന്നുമാണ് റിയൽ എസ്റ്റേറ്റ് യൂനിയൻ മുന്നറിയിപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.