കുവൈത്ത് സിറ്റി: കുവൈത്തിൽ 22ാം നമ്പർ കുടുംബവിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി 500 ദീ നാറായി ഉയർത്തി. നിലവിൽ ഇതിന് 450 ദീനാർ മതിയായിരുന്നു. നിലവിൽ രാജ്യത്ത് താമസിക്കുന ്ന 500 ദീനാറിൽ കുറവ് ശമ്പളമുള്ള കുടുംബങ്ങളുടെ താമസരേഖ പുതുക്കാനും അപേക്ഷ നിരാകരിക്കാനുമുള്ള വിവേചനാധികാരം താമസകാര്യ വകുപ്പ് മേധാവിക്കായിരിക്കും. അതേസമയം, ചില തസ്തികയിൽ ജോലിയെടുക്കുന്നവരെ ശമ്പളപരിധി നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, നിയമ വിദഗ്ധർ, നിയമ ഗവേഷകർ, ഡോക്ടർമാരും ഫാർമസിസ്റ്റുകളും, സർവകലാശാലകളിലെയും കോളജുകളിലെയും ഉന്നത സ്ഥാപനങ്ങളിലെയും പ്രഫസർമാർ, സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഡയറക്ടർമാർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡർ, സർവകലാശാലയുടെ സാമ്പത്തിക ഉപദേഷ്ടാക്കൾ, എൻജിനീയർമാർ, പള്ളിയിലെ ഇമാമുമാർ, മതപ്രഭാഷകർ, പള്ളിയിലെ ബാങ്കുവിളിക്കാരൻ, ഖുർആൻ മനഃപാഠമാക്കിയവർ, സർക്കാർ ഏജൻസികളിലെയും സ്വകാര്യ സർവകലാശാലകളിലെയും ലൈബ്രേറിയൻമാർ, ആരോഗ്യമന്ത്രാലയത്തിലെ നഴ്സിങ് അതോറിറ്റിയിലെ ജീവനക്കാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, മെഡിക്കൽ ടെക്നീഷ്യൻമാർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ സമൂഹിക മനഃശാസ്ത്ര വിദഗ്ധർ, പത്രപ്രവർത്തകർ, സ്പോർട്സ് ഫെഡറേഷനിലെയും സ്പോർട്സ് ക്ലബുകളിലെയും പരിശീലകർ, കായിക താരങ്ങൾ, പൈലറ്റുമാർ, എയർ ഹോസ്റ്റസ് ശ്മശാനങ്ങളിലെ ജീവനക്കാർ എന്നിവരെയാണ് ശമ്പള പരിധി നിബന്ധനകളിൽനിന്ന് ഒഴിവാക്കിയത്.
ഇവർക്ക് കുറഞ്ഞ ശമ്പളമാണെങ്കിലും കുടുംബത്തെ കൊണ്ടുവരാം. ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.