കെ.ഐ.സി സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ 2023 നബിദിന മഹാസമ്മേളനത്തിന്റെ
സ്വാഗതസംഘം ഭാരവാഹികളുടെ യോഗം ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ 2023 നബിദിന മഹാസമ്മേളനത്തിന്റെ ഒരുക്കം പുരോഗമിക്കുന്നു. സെപ്റ്റംബർ 28, 29 തീയതികളിൽ അബ്ബാസിയ്യ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന നബിദിന മഹാസമ്മേളനത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളിയും പ്രമുഖ പ്രഭാഷകൻ ഹാഫിള് സിറാജുദ്ദീൻ ഖാസിമിയും പങ്കെടുക്കും.
പരിപാടിയുടെ സ്വാഗതസംഘം ഭാരവാഹികളുടെ യോഗത്തിൽ കെ.ഐ.സി മജ്ലിസുൽ അഅലാ അംഗം കുഞ്ഞഹമ്മദ് കുട്ടി ഫൈസി പ്രാർഥന നിർവഹിച്ചു. ചെയർമാൻ ശംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വിവിധ വിങ്ങുകളുടെ നിലവിലുള്ള പ്രവർത്തനം വിലയിരുത്തി. പരിപാടിയുടെ വിജയത്തിനായി പരിശ്രമിക്കാൻ പ്രവർത്തകരോട് യോഗം അഭ്യർഥിച്ചു. സമ്മേളനത്തിൽ നാലായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ജനറൽ കൺവീനർ അബ്ദുൽ ഗഫൂർ ഫൈസി സ്വാഗതവും ചീഫ് കോഓഡിനേറ്റർ സൈനുൽ ആബിദ് ഫൈസി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.