കുവൈത്തിൽ ഹെലികോപ്​ടറിൽ മരുന്ന്​ തളിക്കുമെന്ന്​ വ്യാജ പ്രചാരണം

കുവൈത്ത്​ സിറ്റി: കോവിഡ്​ വൈറസിനെതിരെ തിങ്കളാഴ്​ച രാത്രി കുവൈത്തിൽ ഹെലികോപ്​ടറിൽ അണുനാശിനി തളിക്കുമെന്ന്​ വ്യാജപ്രചാരണം. രാത്രി 12 മണി മുതൽ എല്ലാവരും വീട്ടിലിരിക്കണമെന്നും ടെറസിൽ ഉണക്കാനിട്ട വസ്​ത്രങ്ങളെല്ലാം എടുത്തുവെക്ക​ണമെന്നുമാണ്​ പ്രചരിച്ചത്​.

ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെയാണ്​ തെറ്റായ വിവരം പ്രചരിപ്പിച്ചത്​. ഇത്​ തെറ്റാണെന്ന്​ വൈകീട്ട്​ വാർത്താവിനിമയ മന്ത്രാലയം വ്യക്​തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഒാൺലൈൻ മാധ്യമങ്ങൾക്ക്​ എതിരെ നിയമനടപടി സ്വീകരിക്കാൻ വാർത്താവിനിമയ മന്ത്രാലയം തീരുമാനിച്ചു.

Tags:    
News Summary - fake news in kuwait about covide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.