ഡോക്​ടർമാരടക്കം വ്യാ​ജന്മാർ ജോലിയിൽ; അ​ന്വേ​ഷ​ണം ശ​ക്​​ത​മാ​ക്കി

ഡോക്ടർമാരടക്കം വ്യാജന്മാർ ജോലിയിൽ; അന്വേഷണം ശക്തമാക്കി
കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ മേഖലകളിൽ വ്യാജ ബിരുദധാരികൾ ജോലി ചെയ്യുന്നുവെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് അന്വേഷണം ശക്തമാക്കി. ഇതേതുടർന്ന് 17 ഡോക്ടർമാർ രാജിവെക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ വ്യാജ ബിരുദധാരികൾ ജോലി ചെയ്യുന്നുവെന്ന സം‌ശയം ഇതോടെ ബലപ്പെട്ടു. അന്വേഷണ സംഘത്തിെൻറ പ്രവർത്തനം വിപുലപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് അൽ ഫാരിസ് നിർദേശം നൽകിയിട്ടുണ്ട്. ഉന്നത തസ്‌തികകളിൽ ജോലിചെയ്യുന്നവരിലും വ്യാജന്മാരുണ്ടെന്നാണ് വിവരം. 
ഇവരിൽ സ്വദേശികളും വിദേശികളുമുണ്ട്. വൈദ്യശാസ്ത്ര മേഖലയിലുള്ളവർ മാത്രമല്ല, മറ്റു വകുപ്പുകളിൽ ജോലി ചെയ്യുന്നവരും വ്യാജ ബിരുദ വേട്ടയിൽ പകച്ച് സ്വയം രാജിവെച്ചേക്കും. എണ്ണമേഖല, റിയൽ എസ്‌റ്റേറ്റ്, ആരോഗ്യം, വെൽ‌ഫെയർ, വ്യോമയാന മേഖലകളിൽനിന്ന് അമ്പതോളം പേർ ഒഴിഞ്ഞുപോയത് ബിരുദവുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ സാഹചര്യത്തിലാണെന്നാണ് അധികൃതരുടെ നിഗമനം. കുവൈത്ത് സർവകലാശാലയിലെയും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ്ങിലെയും വസ്‌തുതാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. 
വ്യാജ സർവകലാശാലകളിൽനിന്ന് നേടിയവ, അറിയപ്പെടുന്ന സർവകലാശാലകളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ്, എൻ‌റോൾ ചെയ്‌തതായി കള്ളരേഖയുണ്ടാക്കി സമ്പാദിച്ചവ, കുവൈത്തിൽ ജോലിചെയ്യുന്ന കാലയളവിൽ തന്നെ വിദേശ സർവകലാശാലയിൽ പഠിച്ചതായി രേഖയുണ്ടാക്കിയവ എന്നിങ്ങനെയുള്ള വ്യാജ ബിരുദങ്ങളാണ് പലരും കൈവശംവെക്കുന്നതെന്ന് അധികൃതർ കണ്ടെത്തിയിരുന്നു. വ്യാജ സർവകലാശാലയിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നവർ പിടിയിലായാൽ ഉടനെ നാടുകടത്തുമെന്ന് മന്ത്രി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റു വിഭാഗത്തിൽ‌പ്പെട്ടവർക്കെതിരെ നിയമ നടപടികളുമുണ്ടാകും.
Tags:    
News Summary - fake, degree, job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.