കുവൈത്ത് സിറ്റി: മുഹമ്മദ് നബിയുടെയും പ്രവാചക പത്നി ഖദീജയുടെയും ജീവചരിത്രത്തിലേക്ക് വെളിച്ചം വീശി കെ.െഎ.ജി കുവൈത്ത് പൊതുപരിപാടി സംഘടിപ്പിച്ചു. ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവീ..., മഹതിയാം ഖദീജ ബീവി’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിെൻറ പശ്ചാത്തലത്തിലാണ് പ്രവാചകെൻറയും പത്നി ഖദീജയുടെയും ചരിത്രവുമായി ബന്ധപ്പെട്ട് പഠനസംഗമം നടത്തിയത്. ‘മാണിക്യമലരായ പൂവീ’ എന്ന തലക്കെട്ടിൽ നടത്തിയ പരിപാടിയിൽ കുവൈത്തിലെ പ്രമുഖ പണ്ഡിതനും കെ.െഎ.ജി വൈസ് പ്രസിഡൻറുമായി ഫൈസൽ മഞ്ചേരി ക്ലാസ് നയിച്ചു.
പാട്ടും കവിതകളുമെല്ലാം സർഗസൃഷ്ടിയാണെന്നും എല്ലാത്തിലും നെഗറ്റീവ് കണ്ടെത്തി അനാവശ്യ വിവാദമുണ്ടാക്കുന്നതിന് പകരം സാഹചര്യങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എക്കാലത്തെയും മാതൃകാ ദാമ്പത്യമായിരുന്നു പ്രവാചകെൻറയും ഭാര്യ ഖദീജയുടെയും. ആരായിരുന്നു ഖദീജ, എന്തായിരുന്നു അവരുടെ ജീവിതം എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ഇൗ അവസരം വിനിയോഗിക്കണം. പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന അക്കാലത്തുതന്നെയാണ് ഖദീജ വലിയ കച്ചവടക്കാരിയായി പേരെടുത്തത്.
വിശ്വസ്തതയും കച്ചവടത്തിലെ കാര്യപ്രാപ്തിയും കണ്ടാണ് അവർ മുഹമ്മദ് നബിയെ ഇഷ്ടപ്പെടുകയും വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തത്. 25 വയസ്സുള്ളപ്പോഴാണ് മുഹമ്മദ് നബി 40കാരിയായ ഖദീജയെ വിവാഹം കഴിക്കുന്നത്. അവർ മരിക്കുന്നത് വരെ നബി മറ്റൊരു വിവാഹവും കഴിച്ചിട്ടില്ല. ക്രിയാത്മകമല്ലാത്ത വിമർശനവും അനാവശ്യമായ വിവാദങ്ങളും സമൂഹത്തിന് ഒരു ഗുണവും ചെയ്യില്ലെന്നും ഫൈസൽ മഞ്ചേരി കൂട്ടിച്ചേർത്തു. സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. ഹസൻ സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു. മുഹമ്മദ് അബു യാസീൻ ഖിറാഅത്ത് നടത്തി. തുടർന്ന് മാണിക്യമലരായ എന്ന് തുടങ്ങുന്ന ഗാനം നൗഫൽ വടകരയും പ്രവാചകനെ കുറിച്ചുള്ള ഗാനം നൗഷാദ് നീലേശ്വരവും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.