കുവൈത്ത് സിറ്റി: ഫൈസൽ അൽ മുത്ലഖീം കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയായി തുടരും. നാല് വർഷത്തേക്ക് കൂടിയാണ് അദ്ദേഹത്തിന് ചുമതല നൽകിയത്. വിദേശ മാധ്യമങ്ങളുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹത്തിന് വകുപ്പിലെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയായാണ് നാലുവർഷത്തേക്ക് കൂടി ചുമതല നൽകിയത്. കുവൈത്തിലെ ഏക അംഗീകൃത ഇന്ത്യൻ മാധ്യമം എന്ന നിലയിൽ ഗൾഫ് മാധ്യമത്തിെൻറ പ്രവർത്തനത്തിന് അദ്ദേഹത്തിെൻറ നിറഞ്ഞ പിന്തുണയും സഹകരണവും ഉണ്ടായിരുന്നു. കുവൈത്ത് വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ശ്രദ്ധേയമായ പ്രവർത്തനത്തിന് ശേഷമാണ് അദ്ദേഹം കുവൈത്തിൽ വിദേശമാധ്യമങ്ങളുടെ ചുമതലയുള്ള അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയാകുന്നത്. വിവിധ രാജ്യങ്ങളും കുവൈത്തും തമ്മിൽ മാധ്യമപ്രവർത്തന, വാർത്താവിനിമയ രംഗത്ത് സഹകരണം ശക്തമാക്കുന്നതിൽ അദ്ദേഹത്തിെൻറ സാന്നിധ്യം ഉപകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.