കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെൻറ് കമ്പനിയായ അല്‍ ദുര്‍റ വിദേശികളിൽനിന്ന് ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാനുള്ള അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവെച്ചു. സ്വദേശികള്‍ക്കു തന്നെ ആവശ്യമായ ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിദേശികളില്‍ നിന്നുള്ള അപേക്ഷ നിര്‍ത്തിവെച്ചത്. അല്‍ദുർറ കമ്പനി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഫഹദ് അൽ കഷ്ത്തി നടപ്പാക്കിയ ആദ്യത്തെ തീരുമാനമാണിത്.
സ്വദേശികള്‍ക്കാവശ്യമായ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ കമ്പനിക്കു നേരിടേണ്ടി വന്ന പ്രതിസന്ധികളും പ്രശ്നങ്ങളും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശികള്‍ക്കായി ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തെത്തിക്കാന്‍ കമ്പനി പരിശ്രമിച്ചുവരുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നു ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തെത്തിക്കാന്‍ നിരന്തര ശ്രമം അതതു രാജ്യത്തെ എംബസി മുഖേന നടപ്പാക്കി വരുന്നുണ്ട്. ഈ വര്‍ഷാവസനത്തോടെ ഗാര്‍ഹിക തൊഴിലാളി ക്ഷാമം മറികടക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.