സിറ്റി ക്ലിനിക് നേത്ര പരിശോധന ക്യാമ്പിൽ നിന്ന്
Posted On
date_range Updated On
date_range സിറ്റി ക്ലിനിക് ഖൈത്താനിൽ നേത്ര പരിശോധന ക്യാമ്പിനു തുടക്കം
കുവൈത്ത് സിറ്റി: സിറ്റി ക്ലിനിക് ഗ്രൂപ്പിന്റെ ഖൈത്താൻ സെന്ററിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പിന് തുടക്കം. സിറ്റി ക്ലിനിക് ഖൈത്താൻ നേത്ര രോഗ വിഭാഗത്തിന്റെ കീഴിൽ നടക്കുന്ന ക്യാമ്പിൽ നേത്ര പരിശോധനയും ഗ്ലോക്കോമ പരിശോധനയും നടത്താം. മേയ് 25ന് ആരംഭിച്ച ക്യാമ്പ് ജൂൺ അഞ്ചുവരെ തുടരും. ഡോക്ടറുടെ പരിശോധനയും സേവനവും ക്യാമ്പിന്റെ പ്രത്യേകതയാണ്. ശനിയാഴ്ച ആരംഭിച്ച ക്യാമ്പിൽ നിരവധി പേർ ഉപയോഗപ്പെടുത്തി. പരിശോധനക്ക് എത്തുന്നവർ നേരത്തെ ബുക്ക് ചെയ്യണമെന്ന് സിറ്റി ക്ലിനിക് അധികൃതർ അറിയിച്ചു. രജിസ്റ്റർ ചെയ്യേണ്ട നമ്പർ- 22250561.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.