വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ബ്രിട്ടീഷ് സഹമന്ത്രി ഡൊമിനിക് ജോൺസണുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, ബ്രിട്ടീഷ് ബിസിനസ്-ഇന്റർനാഷനൽ വ്യാപാര നിക്ഷേപ സഹമന്ത്രി ഡൊമിനിക് ജോൺസണും പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശന ഭാഗമായി കുവൈത്തിലെത്തിയതായിരുന്നു സംഘം. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും ഇരുവരും ചർച്ചചെയ്തു.
നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനും കുവൈത്തിൽ നിക്ഷേപം നടത്തുന്നതിനും ബിസിനസ് സ്ഥാപിക്കുന്നതിനും ബ്രിട്ടീഷ് കമ്പനികളെ ആകർഷിക്കുന്നതിനും ഇരുവരും ഊന്നൽ നൽകി. ഏറ്റവും പുതിയ പ്രാദേശിക, ആഗോള രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ചയിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.