കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള ആരോഗ്യ സംരക്ഷണ സംവിധാനം പുനരവലോകനം ചെയ്യണമെന്നാവശ്യപ്പെട്ട് കുവൈത്ത് അസോസിയേഷൻ ഓഫ് ദ ബേസിക് ഇവാല്വേറ്റേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ് (കബേർ). പ്രവാസികളുടെ മെഡിക്കൽ ഫീസ് അടുത്തിടെ വർധിപ്പിച്ചിരുന്നു. മെഡിക്കൽ ഫീസ് അടക്കാൻ കഴിയാത്തതിനാൽ പല പ്രവാസികളും ക്ലിനിക്കുകളും ആശുപത്രികളും സന്ദർശിക്കുകയോ ആവശ്യമായ പരിശോധനക്ക് വിധേയരാകുകയോ ചെയ്യുന്നില്ലെന്ന് അസോസിയേഷൻ അറിയിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.
ആരോഗ്യ സംരക്ഷണം അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നാണെന്ന് കബേർ ചൂണ്ടിക്കാട്ടി. ആരോഗ്യ ഇൻഷുറൻസ് ആശുപത്രികൾ ഉടൻ തുറക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. എക്സ്റേ, പരിശോധനകൾ, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള ചികിത്സച്ചെലവിന്റെ ഒരു ഭാഗം ഔഖാഫ് സെക്രട്ടേറിയറ്റ് ജനറൽ വഹിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.