കുവൈത്ത് സിറ്റി: ഉന്നതതല സുരക്ഷ അനുമതികളില്ലാതെ എട്ടു രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്ന മുൻ തീരുമാനത്തിൽ മാറ്റം വരുത്താൻ ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെച്ചതായും കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്താൻ, ഇറാൻ,ഇറാഖ്, ലബനാൻ, പാകിസ്താൻ, സിറിയ, യമൻ, സുഡാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. മുൻ തീരുമാനം കാലികമായി അവലോകനം ചെയ്യാറുണ്ടെന്നും എന്നാൽ മാറ്റത്തിന് ആവശ്യമായ പുതിയ സംഭവവികാസങ്ങളൊന്നും ഇല്ലെന്നും സുരക്ഷാ സ്രോതസ്സുകൾ സൂചിപ്പിച്ചു. ഈ രാജ്യങ്ങളിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം സുരക്ഷാ പരിഗണനകളെ അടിസ്ഥാനമാക്കിയാണ് കുവൈത്ത് തീരുമാനം.
രാജ്യങ്ങളിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ അവരുടെ പൗരന്മാർക്ക് മേലുള്ള നിയന്ത്രണങ്ങൾ എടുത്തുകളയുമെന്നും സൂചിപ്പിച്ചു. അതേസമയം, കുവൈത്തിൽ നിലവിൽ വിസയുള്ള ഈ രാജ്യങ്ങളിൽ നിന്നുള്ള താമസക്കാർക്ക് തീരുമാനം ബാധകമല്ല. ഇവർക്ക് രാജ്യത്തേക്ക് മടങ്ങാനും വിസ പുതുക്കാനും അവകാശമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.