കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററുമായി സഹകരിച്ച് സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിവിധ സർക്കാർ സംരംഭകത്വ പദ്ധതികളെക്കുറിച്ച് പ്രവാസികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തിൽ നടന്ന വെബിനാർ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശേരി ഉദ്ഘാടനം ചെയ്തു.
പ്രവാസികള്‍ക്ക് സംരംഭകരാകുന്നതിനുള്ള എല്ലാ സഹായവും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യമായ ബിസിനസ് മേഖല കണ്ടെത്തല്‍, പദ്ധതി തിരഞ്ഞെടുപ്പ്, പദ്ധതി രൂപവത്കരണം, ബാങ്ക് വായ്പ തുടങ്ങി എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും കൂട്ടിച്ചേർത്തു.
ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്ട്സ് മാനേജര്‍ കെ.വി. സുരേഷ് പദ്ധതി വിശദീകരണം നടത്തി. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് സംരംഭക മേഖലയില്‍ നടത്തുന്ന പരിശീലന പരിപാടികള്‍ അസിസ്റ്റന്റ് മാനേജർ രാഹുൽ അവതരിപ്പിച്ചു.
പ്രവാസി വെല്‍ഫെയര്‍ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊന്മുണ്ടം ആമുഖഭാഷണം നടത്തി. കഴിഞ്ഞ 12 വർഷമായി പ്രവാസി വെല്‍ഫെയര്‍ നോർക്കയുമായി സഹകരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നതായി അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും പ്രവാസി വെല്‍ഫെയര്‍ ഗവണ്മെന്റൽ അഫയേഴ്സ് വകുപ്പ് കണ്‍വീനര്‍ ഖലീല്‍ റഹ്മാന് നന്ദിയും പറഞ്ഞു. കുവൈത്തില്‍ നിന്നുള്ള 90 പ്രവാസി കേരളീയര്‍ വെബിനാറില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.