പ്രവാസി വെൽഫെയർ ജലീബ്, അബ്ബാസിയ യൂനിറ്റ് സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്റ്
റഫീഖ് ബാബു പൊന്മുണ്ടം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് ആഭിമുഖ്യത്തില്‍ ജലീബ്, അബ്ബാസിയ യൂനിറ്റുകൾ സംയുക്തമായി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയയിലെ റിഥം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
അബ്ബാസിയ യൂനിറ്റ് പ്രസിഡന്റ് ഫൈസൽ വടക്കേക്കാട് അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊന്മുണ്ടം മുഖ്യപ്രഭാഷണം നടത്തി. ജലീബ് യൂനിറ്റിനു വേണ്ടി ഷമീനയും അബ്ബാസിയ യൂനിറ്റ് വേണ്ടി പ്രമോദും പ്രസിഡന്റിനെ പൊന്നാട അണിയിച്ചു. ഗീത ആൻഡ് ടീമും ഷമീന ആൻഡ് ടീമും ദേശഭക്തിഗാനങ്ങൾ ആലപിച്ചു. നൗഷാദ്, ഗീത, പ്രശാന്ത് എന്നിവർ ക്വിസ് പ്രോഗ്രാം നിയന്ത്രിച്ചു. കിഷോർ, രോഹൻ എന്നിവർ ഡാൻസും ആസിഫ്, നൗഷാദ്, ഹാരിസ് എന്നിവർ ഗാനങ്ങളും വിനോദ് കവിതയും അവതരിപ്പിച്ചു. ജോയ്, പ്രമോദ്, താജുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.
ജലീബ് യൂനിറ്റ് വൈസ് പ്രസിഡന്റ് നൗഷാദ് സ്വാഗതവും ആഷിഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.