എം.കെ. അബ്ദുൽ ഗഫൂർ, ഉസാമ അബ്ദുറസാഖ്, ഹാരിസ്
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പും പുന:സംഘാടനവും നടന്നു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന യോഗത്തിൽ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം ഷൗക്കത്ത് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി അൻവർ ഷാജി, രാജേഷ് മാത്യു എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പാർട്ടിയിലേക്ക് പുതുതായി കടന്നുവന്ന ഷാജഹാനിൽനിന്നും കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് പാപ്പച്ചൻ അംഗത്വം സ്വീകരിച്ചു. മുൻ പ്രസിഡന്റ് ഷംസുദ്ദീൻ കെ.പി നന്ദി പറഞ്ഞു. എം.കെ. അബ്ദുൽ ഗഫൂർ (പ്രസി), ഉസാമ അബ്ദുറസാഖ് (സെക്ര), എച്ച്. ഹാരിസ് (ട്രഷ), ഐ.കെ. ഗഫൂർ (വൈ. പ്രസി), അഹമ്മദ് സാദത്ത് (അസി. സെക്ര), പി.കെ. മുനീർ (അസി. ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ. 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും യോഗത്തിൽ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.