പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് സമ്മേളനത്തിൽ അബ്ദുൽ നാസർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ നടന്നു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന സമ്മേളനത്തിൽ പ്രവാസി വെൽഫെയർ ഫഹാഹീൽ യുനിറ്റ് പ്രസിഡണ്ട് എം.കെ.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു.'പ്രവാസികളും വ്യായാമവും' എന്ന വിഷയത്തിൽ മെക് 7 ട്രെയിനർ അബ്ദുൽ നാസർ സംസാരിച്ചു. സദസ്സിലുള്ളവരെ അണിനിരത്തി വ്യായാമ മുറകൾ പരിശീലിപ്പിച്ചു.
കേരള സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് പ്രവാസി വെൽഫെയർ കുവൈത്ത് നോർക്ക ആൻഡ് ഗവൺമെന്റൽ അഫേഴ്സ് കൺവീനർ ഖലീലുറഹ്മാൻ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഉസാമ അബ്ദുൾറസാഖ് സ്വാഗതവും, യൂനിറ്റ് ട്രഷറർ എച്ച് ഹാരിസ് നന്ദിയും പറഞ്ഞു. സമ്മേളന ഭാഗമായി കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. സഞ്ചയ്ക, നോർക്ക എന്നിവയുടെ കൗണ്ടറുകളും ഒരുക്കി. പരിപാടിക്ക് ഫൈസൽ അബ്ദുല്ല, അൻവർ സാദാത്ത്, കെ. അബ്ദുൽ റഹ്മാൻ, മുനീർ പി.കെ, കെ.വി.ഫവാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.