സി​ദ്ദീ​ഖ്

പ്രവാസി സാമൂഹിക പ്രവർത്തകൻ കുവൈത്തിൽ നിര്യാതനായി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ട്ടി​ൽ പോ​കാ​നി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തൃ​ശൂ​ർ കേ​ച്ചേ​രി ത​ല​ക്കാ​ട്ടു​കാ​ര സ്വ​ദേ​ശി എം.​കെ. സി​ദ്ദീ​ഖാ​ണ് (56) മ​രി​ച്ച​ത്. മൂ​ന്ന് പ​തി​റ്റാ​ണ്ടോ​ളം പ്ര​വാ​സ​ജീ​വി​തം ന​യി​ച്ച സി​ദ്ദീ​ഖ് ഒ​മാ​നി​ലെ നി​സ്വ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​മ്പാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണാ​നും അ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നും ക​ർ​മ​നി​ര​ത​മാ​യി​രു​ന്നു. നി​സ്വ​യി​ലെ ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. നി​സ്‍വ​യി​ൽ മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പാ​ണ് കു​വൈ​ത്തി​ലെ​ത്തി​യ​ത്. ഇ​വി​ടെ​യും സാ​മൂ​ഹി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ: സ​ഫ്ദ​ർ സി​ദ്ദീ​ഖ് (യു.​കെ), സി​നാ​ൻ സി​ദ്ദീ​ഖ്. 

Tags:    
News Summary - Expatriate social activist passed away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.