ഉദ്യോഗസഥർ സഥാപനങ്ങളിൽ നോട്ടീസ് പതിക്കുന്നു

ജലീബിൽ പരിശോധന തുടരുന്നു; എട്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ സർക്കാർ ഏജൻസികളുടെ സംയുക്ത പരിശോധനാ കാമ്പയിൻ 227 നിയമലംഘനങ്ങൾ കണ്ടെത്തി. ചട്ടലംഘനം നടത്തിയ എട്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ, നിയമ ലംഘനങ്ങൾ പരിഹരിക്കൽ, ഉപഭോക്താക്കളെ സംരക്ഷിക്കൽ എന്നിവയുടെ ഭാഗമായാണ് പരിശോധനയെന്ന് മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 15 മുതൽ 19 വരെ വാണിജ്യ വ്യവസായ മന്ത്രാലയം തുടർച്ചയായ പരിശോധനകൾ നടത്തി. 100 വാണിജ്യ ഇൻസ്പെക്ടർമാരുടെ പങ്കാളിത്തം ഈ കാമ്പയിനിൽ പങ്കാളികളായതായി മന്ത്രാലയം വിശദീകരിച്ചു. നിയമലംഘനങ്ങൾ കണ്ടെത്താനും ചട്ടങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും പരിശോധനകൾ തുടരും.


Tags:    
News Summary - Inspection continues in Jleeb; eight establishments shut down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.