കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം

കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി; മെഡിക്കൽ ക്യാമ്പ് പോസ്റ്റർ ​പ്രകാശനം

കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഫർവാനിയ ബദർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ജൂലൈ 31 വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഒപ്തമോളജി, ഓർത്തോ അടക്കം വിവിധ ഡോക്ടർമാരുടെ സേവനവും, ബി.പി. ഷുഗർ, കൊളസ്‌ട്രോൾ, ഓക്സിജൻ സാച്ചുറേഷൻ, കിഡ്‌നി ആൻഡ് ലിവർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ സൗജന്യമായും, വിറ്റാമിന് ഡി ടെസ്റ്റ് അഞ്ച് ദീനാർ തോതിലും ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ലഭ്യമാകും. ‘ആരോഗ്യ സ്പർശം - 2k26’ എന്ന ശീർഷകത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പോസ്റ്റർ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ബദ്ർ മെഡിക്കൽ മാർക്കറ്റിംഗ് മാനേജർ അബ്ദുൽ ഖാദറിന് നൽകി ​പ്രകാശനം ചെയ്തു.

ജില്ല പ്രസിഡന്റ് റസാഖ് അയ്യൂര് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ ഖുത്തുബുദ്ദീൻ ബെലക്കാട്, ഭാരവാഹികളായ അബ്ദുല്ല കടവത്ത്, യൂസഫ് കൊത്തിക്കാൽ, റഫീഖ് ഒളവറ, സി.പി. അഷ്‌റഫ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദലി ബദരിയ എന്നിവർ സന്നിഹിതരായിരുന്നു. രാവിലെ ഏഴു മുതൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ +965 6572 0032, +965 6031 5598 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Tags:    
News Summary - KMCC Kasaragod District Committee releases medical camp poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.