ഖൈത്താനിൽ ഫുഡ് ആൻഡ് ന്യുട്രീഷൻ' പരിശോധന

കുവൈത്ത് സിറ്റി: ഖൈത്താൻ മേഖലയിലെ ഭക്ഷ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 'ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ' പരിശോധന. ആരോഗ്യ-നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ നോട്ടീസുകൾ നൽകി. മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ 55 കിലോ ഭക്ഷ്യവസ്തുക്കൾ പരിശോധനയിൽ പിടിച്ചെടുത്തു നശിപ്പിച്ചു.

ഭക്ഷ്യ സ്ഥാപനങ്ങളുടെ മേൽനോട്ടം ശക്തമാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനാ നടപടികളെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Food and Nutrition inspection in Khaitan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.