പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയുഖ് പ്രദേശത്ത് വൻ തോതിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ. 100 ലധികം മയക്കുമരുന്ന് പൊതികൾ ഇയാളിൽ നിന്നു കണ്ടെടുത്തു. ഫർവാനിയ സപ്പോർട്ട് പട്രോളിങ് വിഭാഗം പതിവ് പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടർന്ന് പ്രവാസിയെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിതരണത്തിനായി തയാറാക്കിയ മയക്കുമരുന്നു പാക്കറ്റുകളാണ് പ്രതികളിൽനിന്ന് കണ്ടെത്തിയതെന്ന് സുരക്ഷ വൃത്തങ്ങള്‍ അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിൽ, നിലവിൽ ശിക്ഷ അനുഭവിക്കുന്ന ഒരു തടവുകാരന് വേണ്ടിയായിരുന്നു ലഹരി വിൽപനയെന്ന് പ്രതി സമ്മതിച്ചു. മയക്കുമരുന്ന് ഉപയോക്താക്കൾക്ക് വിതരണം ചെയ്യുന്നതിൽ മാത്രമായിരുന്നു തന്റെ പങ്കെന്നും ഇയാൾ വ്യക്തമാക്കിയതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.ആവശ്യമായ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയേയും പിടിച്ചെടുത്ത മയക്കുമരുന്നും ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.