ഭാര്യയുടെ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചു; പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി: ഭാര്യയുടെ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചുവെന്ന ആരോപണത്തിൽ ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു.

ദാമ്പത്യ തർക്കത്തെ തുടർന്ന് പ്രതികാരമായി കാറിൽ ഒരു ബാഗ് മെത്താംഫെറ്റാമൈൻ വെച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പൊതുസമാധാനം തടസ്സം സൃഷ്ടിക്കൽ, മയക്കുമരുന്ന് കൈവശം വെക്കൽ എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

ഔഖാഫ് മന്ത്രാലയത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അന്വേഷിക്കുന്നതിനായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Tags:    
News Summary - Expatriate arrested for hiding drugs in wife's vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.