കുവൈത്ത് സിറ്റി: ആഭ്യന്തര, നീതിന്യായ, ഗതാഗത മന്ത്രാലയങ്ങൾ തമ്മിലെ ഇലക്ട്രോണിക് ലിങ്ക് മെക്കാനിസം വിപുലപ്പെടുത്തുന്നു.
ഇത് ചർച്ചചെയ്യാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നേതൃത്വത്തിൽ ഏകോപനയോഗം ചേർന്നു. കമ്യൂണിക്കേഷൻസ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് മുസൈദ് അൽ മജ്രെൻ, നീതിന്യായ മന്ത്രാലയം അണ്ടർ സെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് എന്നിവരും അനുബന്ധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ പങ്കെടുത്തവരെ സ്വാഗതംചെയ്ത ലെഫ്റ്റനന്റ് ജനറൽ അൽ ബർജാസ് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ ആശംസകൾ അറിയിച്ചു. തുടർന്ന് ആഭ്യന്തര മന്ത്രാലയവും നീതിന്യായ, ഗതാഗത മന്ത്രാലയങ്ങളും തമ്മിലുള്ള ഇലക്ട്രോണിക് ലിങ്ക് മെക്കാനിസവും അതിനുള്ള ആവശ്യകതകളും ചർച്ചചെയ്തു.
യോഗത്തിൽ ഡയറക്ടർ ജനറൽ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ്, ബ്രിഗേഡിയർ ജനറൽ എൻജി. ഉസാമ അൽ വാഹിബ്, ജനറൽ ഡിപ്പാർട്മെന്റ് ഫോർ ലീഗൽ അഫയേഴ്സിന്റെ അസി. ഡയറക്ടർ ജനറൽ, ഡീൻ ഓഫ് ജൂറിസ്റ്റ് ഹമ്മൂദ് അൽ ഹമീദി, അഭിപ്രായ വിഭാഗത്തിന്റെ തലവൻ കേണൽ ഒമർ അൽ അലി, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റം ക്യാപ്റ്റൻ ഓഫ് എൻജിനീയർ അഹമ്മദ് അൽ നാസർ, നീതിന്യായ, ഗതാഗത മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.