കുവൈത്ത് സിറ്റി: അമിതശബ്ദം പുറത്തുവിടുന്ന 10,448 വാഹനങ്ങൾക്കെതിരെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നടപടി സ്വീകരിച്ചതായി റിപ്പോർട്ട്. സുരക്ഷ, ട്രാഫിക് പരിശോധനകളിലാണ് ഈ വാഹനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പതിഞ്ഞത്. ഉച്ചത്തിലും ശല്യപ്പെടുത്തുന്നതുമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വാഹനങ്ങൾ നിരീക്ഷിക്കാനും ട്രാക്കുചെയ്യാനും നിർദേശമുണ്ടായിരുന്നതായി മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.
നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്തുടനീളം സുരക്ഷ, ട്രാഫിക് കാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു. റോഡുകളിൽ എന്തെങ്കിലും മോശം പെരുമാറ്റം കണ്ടാൽ എമർജൻസി നമ്പറിലേക്ക് (112) വിളിക്കാനോ (965-99324092) നമ്പർ വഴി വാട്സ്ആപ് വഴിയോ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം നിർദേശിച്ചു. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും പൊലീസുമായി സഹകരിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.