കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ മുത്തന്ന കോംപ്ലക്സിലെ വാടകക്കാർക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്കാന് ധനകാര്യ മന്ത്രാലയം നിർദേശം നൽകി.
വ്യാപാര സമുച്ചയം കൈകാര്യം ചെയ്യുന്ന കമ്പനി അയച്ച നോട്ടീസിലാണ് നിർദേശം. വാണിജ്യ, റെസിഡൻഷ്യൽ യൂനിറ്റുകൾ ഉൾപ്പെടെ മുഴുവൻ കെട്ടിടവും 30 ദിവസത്തിനുള്ളിൽ ഒഴിപ്പിക്കണം.
മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന നിരവധി വ്യാപാര സ്ഥാപനങ്ങളാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വികസന പദ്ധതിയുടെ ഭാഗമായി പുതിയ ലേലവും അതോറിറ്റി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.