ട്രി​വാ​ൻ​ഡ്രം നോ​ൺ റെ​സി​ഡ​ൻ​സ്  അ​സോ​സി​യേ​ഷ​ൻ വ​നി​ത സം​ഗ​മം

കുവൈത്ത് സിറ്റി: ട്രിവാൻഡ്രം നോൺ റെസിഡൻസ് അസോസിയേഷ​െൻറ (ട്രാക്) വനിത കൂട്ടായ്മയുടെ സംഗമം അബ്ബാസിയ ഹൈഡൻ ഒാഡിറ്റോറിയത്തിൽ നടന്നു. രമ്യ രതീഷ് അധ്യക്ഷത വഹിച്ചു. ചെയർമാൻ എം.എ. ഹിലാൽ ഉദ്ഘാടനം ചെയ്തു. ജെസി ജെയ്സൺ, ഡോക്ടർ മുംതാസ് ശുക്കൂർ എന്നിവർ മുഖ്യാതിഥികളായി. സമൂഹത്തിൽ ഇന്ന് സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ നടക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള ബോധവത്കരണം കുടുംബങ്ങളിൽ നടത്തണമെന്നും ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണമെന്നും ജെസി ജെയ്സൺ പറഞ്ഞു. ദീപ രാധാകൃഷ്ണൻ പ്രാർഥന നിർവഹിച്ചു. ഉപദേശകസമിതി അംഗം ഡോ. എ.എം. ശുക്കൂർ, പ്രസിഡൻറ് വിധു കുമാർ, ജനറൽ സെക്രട്ടറി എംഎ. നിസാം എന്നിവർ സംസാരിച്ചു. പ്രിയരാജ് സ്വാഗതവും സജിന നന്ദിയും പറഞ്ഞു.
 

News Summary - events kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.