കുവൈത്ത് സിറ്റി: സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ മർത്തമറിയം വനിത സമാജം ഏകദിന സമ്മേളനം സംഘടിപ്പിച്ചു.
ഫെബ്രുവരി 25ന് അബ്ബാസിയ സെൻറ് ജോർജ് ചാപ്പലിൽ നടന്ന സമ്മേളനത്തിൽ ‘തലമുറ തലമുറയായി കൈമാറിവരുന്ന വിശ്വാസം’ എന്ന വിഷയത്തിൽ ദിവ്യബോധനം ചെങ്ങന്നൂർ ഭദ്രാസന ഡയറക്ടർ ഫാ. ഷിബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹാഇടവക വികാരിയും സമാജം പ്രസിഡൻറുമായ ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി മെറിൻ വർക്കി സ്വാഗതവും ട്രഷറർ വത്സ സോമൻ നന്ദിയും പറഞ്ഞു.
സഹവികാരി ഫാ. ജിജു ജോർജ്, ഇടവക സെക്രട്ടറി എബ്രഹാം അലക്സ്, സമാജം വൈസ് പ്രസിഡൻറ് മറിയാമ്മ തോമസ് എന്നിവർ സംസാരിച്ചു. കുവൈത്തിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ ഫാ. ജോർജ് വർഗീസ് കോർ എപ്പിസ്കോപ്പ, സെൻറ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. സഞ്ജു ജോൺ, സെൻറ് ബേസിൽ ഇടവക വികാരി ഫാ. എം.എം. മാത്യു എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. മർത്തമറിയം സമാജം കേന്ദ്രപരീക്ഷയിൽ ജൂനിയർ വിഭാഗത്തിൽ കൽക്കത്താ ഭദ്രാസനത്തിൽനിന്ന് ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കിയ മഹാഇടവക അംഗങ്ങളായ ഷെർളി ജിനു, ആഷ ബിജു എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണംചെയ്തു. കുവൈത്തിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിൽനിന്നുള്ള വനിത സമാജ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.