പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​ക​ൾ​ക്കാ​യി സാ​യാ​ഹ്ന സ്‌​കൂ​ൾ

കു​വൈ​ത്ത് സി​റ്റി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​ക​ൾ​ക്കാ​യി സാ​യാ​ഹ്ന സ്‌​കൂ​ൾ. സോ​ഷ്യ​ൽ കെ​യ​ർ സെ​ക്ട​ർ, ജു​വ​നൈ​ൽ കെ​യ​ർ ഡി​പാ​ർ​ട്‌​മെ​ന്റ് എ​ന്നി​വ​യാ​ണ് പു​തി​യ സ്‌​കൂ​ൾ പ​ദ്ധ​തി​ക്ക് പി​ന്നി​ൽ. വി​ദ്യ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി. ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സ്‌​കൂ​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ​തു​റ​ക​ളി​ലു​ള്ള​വ​ർ​ക്ക് വി​ദ്യ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നു​ള്ള കു​വൈ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ജു​വ​നൈ​ൽ കോം​പ്ല​ക്‌​സ് കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​ലൂ​ടെ അ​ടി​വ​ര​യി​ടു​ന്ന​തെ​ന്ന് സാ​മൂ​ഹ്യ കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ പി​ന്തു​ണ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

വി​വി​ധ വി​ദ്യ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​യ 29 പേ​ർ​ക്ക് സം​യോ​ജി​ത വി​ദ്യ​ഭ്യാ​സാ​ന്ത​രീ​ക്ഷം സ്‌​കൂ​ൾ പ്ര​ദാ​നം ചെ​യ്യും. ദേ​ശീ​യ​ത​ല​ത്തി​ൽ വി​ദ​ഗ്ധ​രാ​യ സ്റ്റാ​ഫു​ക​ളു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ മി​ക​ച്ച നി​ല​വാ​ര​വും അ​നു​യോ​ജ്യ​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷ​വും പ്ര​ദാ​നം ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് സ്‌​കൂ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Evening School for Juvenile Offenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.