Representational Image
Posted On
date_range Updated On
date_range കുവൈത്ത് ആശുപത്രിക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ഗസ്സയിലെ കുവൈത്ത് ആശുപത്രിക്ക് ഞായറാഴ്ച ഒഴിപ്പിക്കൽ മുന്നറിയിപ്പ് ലഭിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. എന്നാൽ, ആശുപത്രി ഒഴിയാൻ മാനേജ്മെന്റും ജീവനക്കാരും വിസമ്മതിച്ചു. ഇസ്രായേലിന്റെ മുന്നറിയിപ്പ് നിരസിച്ചതായി ഗസ്സയിലെ കുവൈത്ത് ആശുപത്രി ഡയറക്ടർ ഡോ. സുഹൈബ് അൽ ഹംസ് വ്യക്തമാക്കി. ആശുപത്രി ഒഴിയില്ലെന്നും രോഗികളെ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയുടെ തെക്കുഭാഗത്തുള്ള റഫയിൽ മാത്രമാണ് കുവൈത്ത് ആശുപത്രി ഉള്ളത്. പരിമിതമായ സംവിധാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. അവിടെയുള്ള എല്ലാ ആളുകളും നിരായുധരായ സാധാരണക്കാരാണെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.