ഗാരു ദ്വീപിന് സമീപം കടലിനടിയിൽ പരിശോധന നടത്തുന്ന മുങ്ങൽ വിദഗ്ധർ
കുവൈത്ത് സിറ്റി: ദ്വീപുകളിൽ പോകുന്നവർ പവിഴപ്പുറ്റുകൾക്ക് കേടുപാടു വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി. ഗാരു ദ്വീപിൽ അതോറിറ്റി ഉദ്യോഗസ്ഥ ഇത്തരം നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്. നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ശിക്ഷ വിധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തീരസംരക്ഷണ സേനയുടെ സഹകരണത്തോടെയാണ് അതോറിറ്റി ദ്വീപിൽ പരിശോധന നടത്തിയത്. മുങ്ങൽ വിദഗ്ധർ പവിഴപ്പുറ്റുകളുടെ പരിസരം നിരീക്ഷിച്ചു. അലക്ഷ്യമായി നങ്കൂരമിടുന്നത് പുറ്റുകൾക്ക് ഹാനികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.