പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഉദ്യോഗസ്ഥർ പരിശോധനയിൽ
കുവൈത്ത് സിറ്റി: തൊഴിൽ സുരക്ഷാ നിയമം ഉറപ്പാക്കുന്നതിനും ലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) നേതൃത്വത്തിൽ ദജീജിൽ ശക്തമായ പരിശോധന നടത്തി. നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയിൽ 23 നോട്ടീസുകൾ നൽകി.
റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റ്, വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, ജനറൽ ഫയർ ഫോഴ്സ്, ലേബർ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ്, ഒക്യുപേഷണൽ സേഫ്റ്റി ഡിപ്പാർട്ട്മെന്റ്, ജോയിന്റ് കമ്മിറ്റി എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
നിയമങ്ങളും ചട്ടങ്ങളും പാലിക്കലും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കലും ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ മേഖലകളിൽ പരിശോധന ശക്തമാക്കുമെന്നും പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.