കുവൈത്ത് സിറ്റി: മുബാറക്കിയ മേഖലയിൽ നിരീക്ഷണം ശക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ.അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമിയുടെ നേതൃത്വത്തിലുള്ള സംഘം സൂഖില്‍ പരിശോധനാ കാമ്പയിൻ ആരംഭിച്ചു.
രാജ്യത്തെ തൊഴിൽ അന്തരീക്ഷം സംരക്ഷിക്കുവാനും തൊഴിലാളികളും തൊഴിലുടമകളും തൊഴിൽനിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനുമാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർമാർ ജോലിസ്ഥലങ്ങളിൽ പരിശോധന നടത്തി തൊഴിൽ മാനദണ്ഡങ്ങൾ, സുരക്ഷ ക്രമീകരണങ്ങൾ, ജീവനക്കാരുടെ രേഖകൾ തുടങ്ങിയവ വിലയിരുത്തി. ഇത്തരം പരിശോധനകൾ തൊഴിൽമേഖലയെ സുരക്ഷിതവും സംഘടിതവുമായ നിലയിൽ നിലനിർത്താൻ സഹായിക്കുന്നുവെന്ന് എൻജിനീയർ അൽ ഒസൈമി പറഞ്ഞു.
തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാനും സുസ്ഥിര തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതിനായി പരിശോധനകൾ തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.