കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടിശ്ശികകൾക്കും പേമെന്റുകൾക്കുമായി വൈദ്യുതി, ജല മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക് ലിങ്കിങ് ചെയ്യുന്നു. ഇതോടെ വൈദ്യുതി, ജലം മന്ത്രാലയങ്ങളില്‍ കുടിശ്ശിക ബാക്കിയുള്ളവര്‍ക്ക് വിസ പുതുക്കാനും മറ്റ് ആഭ്യന്തര മന്ത്രാലയ ഇടപാടുകള്‍ നടത്താനും കഴിയില്ല. വൈദ്യുതി, ജലം മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍ വഴിയോ സര്‍ക്കാര്‍ ഏകജാലക സംവിധാനമായ സഹൽ ആപ്ലിക്കേഷൻ വഴിയോ കുടിശ്ശിക തീര്‍പ്പാക്കാന്‍ കഴിയും. പ്രവാസികളില്‍ നിന്നുള്ള പിഴയടക്കമുള്ള കുടിശ്ശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. നിലവിൽ പ്രവാസികള്‍ക്ക് കുവൈത്തിൽ നിന്ന് യാത്ര ചെയ്യുന്നതിന് മുമ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള കുടിശ്ശിക അടക്കണമെന്ന നിയമം നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ കുടിശ്ശിക ബാക്കിയുള്ളവർക്ക് രാജ്യം വിടാനാകില്ല. യാത്ര നിരോധനം ഏര്‍പ്പെടുത്തിയതോടെ കുടിശ്ശികയുള്ള കോടികളാണ് പ്രവാസികളിൽ നിന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പിരിച്ചെടുത്തത്. ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ വർക്സ് മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ്, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, ധനകാര്യ മന്ത്രാലയം, സ്റ്റേറ്റ് പ്രോപ്പർട്ടി അഡ്മിനിസ്ട്രേഷൻ, വാണിജ്യ, മാനവശേഷി മന്ത്രാലയം എന്നിവയെല്ലാം ബന്ധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.